രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദുബൈ കെ.എം.സി.സി യുടെ നിറസാന്നിദ്ധ്യവും, മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റും, നേതാവുമായിരുന്ന ഇ. ആർ അലി മാസ്റ്റർക്ക് ദുബൈ മലപ്പുറം ജില്ലാ കെ. എം. സി.സി. യാത്രയയപ്പ് നൽകി.
ജില്ലാ പ്രസിഡൻറ് ചെമ്മുക്കൻ യാഹു മോൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സംഗമം സംസ്ഥാന കെ.എം.സി.സി വൈസ് പ്രെസിഡന്റ് ആർ. ശുക്കൂർ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ കരീം കാലടി, ഒ.ടി സലാം, ഷമീം ചെറിയമുണ്ടം, സക്കീർ പാലത്തിങ്ങൽ, നൗഫൽ വേങ്ങര, ജൗഹർ മുറയൂർ, അമീൻ കരുവാരക്കുണ്ട്, സൈനുദീൻ പൊന്നാനി, സലാം പരി, കെ പി പി തങ്ങൾ, ജമാൽ മഞ്ചേരി, ഹംസ ഹാജി മാട്ടുമ്മൽ, അഷ്റഫ് തൊട്ടോളി എന്നിവർ യാത്ര മംഗളങ്ങൾ നേർന്ന് സംസാരിച്ചു.
അലി മാസ്റ്റർക്കുള്ള സ്നേഹോപഹാരം ജില്ലാ പ്രസിഡൻ്റ് യാഹു മോൻ ഹാജി കൈമാറി
യാത്രയയപ്പിന് നന്ദി പ്രകടിപ്പിച്ച് ഇ.ആർ അലി മാസ്റ്റർ പ്രസംഗിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ ഊട്ടി കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ സാഹിബിനെ ജില്ലാ കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. ആക്ടിങ് സെക്രട്ടറി ശിഹാബ് ഇരുവേറ്റി സ്വാഗതവും ട്രഷറർ സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.
Content Highlights: Farewell was given
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !