![]() |
പ്രതീകാത്മക ചിത്രം |
ബിഹാർ: പിതാവ് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നീതി വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി പീഡന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അമ്പതുകാരനായ പിതാവ് അറസ്റ്റിലായി.
സമസ്തിപൂരില റൊസേര എന്ന സ്ഥലത്തുള്ളയാളാണ് പ്രതി. അധ്യാപകനായ ഇയാൾ ഏറെ നാളായി മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പതിനെട്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തം അച്ഛന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്താൻ മകൾ ഒളിക്യാമറ ഉപയോഗിച്ചത്.
ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
പിതാവ് മകളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്കും അമ്മാവനും അറിയാമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവിനെ പെൺകുട്ടിയുടെ അമ്മ തടഞ്ഞിരുന്നില്ല. വിവരം പുറത്തു പറയരുതെന്ന് അമ്മയുടെ സഹോദരൻ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു.
Content Highlights: The girl shared the scenes of her father torturing her on social media
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !