ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പന്ത്രണ്ടാം മലപ്പുറം ജില്ലാ സമ്മേളനം വ്യാഴാഴ്ച തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽന്നു.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ എ, നഗരസഭ ചെയർപേഴ്സൺ എ.പി.നസീമ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.. ലെൻസ്ഫെഡ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.അഷ്റഫ് അധ്യക്ഷനായിരുന്നു. തിരൂർ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ്.ഗിരീഷ്, സംസ്ഥാന പി.ആർ.ഒ.
ഡോ. യു. എ. ഷെബീർ, ബിൽഡിങ് റൂൾ കമ്മറ്റി ചെയർമാൻ കെ.സലീം, നഗരസഭ കൗൺസിലർ കെ.കെ.അബ്ദുസലാം, ജില്ലാ സെക്രട്ടറി കെ.ബി.സജി, വനിത വിങ് ജില്ലാ കൺവീനർ സമീറ പുളിക്കൽ ജില്ലാ ട്രഷറർ ഷിബു കരിയക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ടി.നഫ്സൽ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം നടന്ന സംഘടനാ സെഷൻ ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി എം.മനോജ് ഉദ്ഘാടനം ചെയ്തു.. കെ.അഷ്റഫ് അധ്യക്ഷനായിരുന്നു.. ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാർ, സംസ്ഥാന ട്രഷറർ ഷാജി പി.ബി, മുഹമ്മദ് ഫസൽ കെ.ഇ, ടി.സി ജോർജ്ജ്, വി.കെ.എ.റസാഖ്, മുഹമ്മദ് ഇഖ്ബാൽ കെ,ഉമ്മർ കല്ലറ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ബി സജി റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി ബിൽഡ് എക്സ്പോയും തിരൂർ ടൗൺ ഹാൾ അങ്കണത്തിൽ നടന്നു.
കോവിഡ് മഹാമാരിക്ക് ശേഷം സ്റ്റീൽ, സിമൻറ് തുടങ്ങി ഒട്ടുമിക്ക നിർമ്മാണ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇത് സാരമായി ബാധിച്ച് കൊണ്ടിരിക്കുകയാണ്. വിഷയ പരിഹാരത്തിന് കേരള സർക്കാർ അടിയന്തിരമായി ഇടപെട്ട് ഇത്തരം കാര്യങ്ങൾ കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് വിലക്കയറ്റം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ലെൻസ്ഫെഡ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു..
സംഘടനയുടെ പുതിയ ഭാരവാഹികൾ:
പി.അമീറുദ്ധീൻ (പ്രസിഡണ്ട്) അബ്ദുറഹ്മാൻ, സിനിൽ കെ.സി, മുഹമ്മദ് അമീർ (വൈസ്പ്രസിഡണ്ടുമാർ) വി.കെ.എ.റസാഖ് (സെക്രട്ടറി) ഉമ്മർ കല്ലറ, ജാഫറലി, റഹ്മത്തുള്ള (ജോയൻ്റ് സെക്രട്ടറിമാർ) ടി.നഫ്സൽ ബാബു (ട്രഷറർ)
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !