മലപ്പുറം : ഹജ്ജ് മാനവികതയുടെ സന്ദേശമാണ് ഉദ്‌ഘോഷിക്കുന്നതെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ഹാജിമാർ തയ്യാറാകണമെന്നും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന
ഈ വർഷം ഹജ്ജിന് തെരെഞ്ഞെടുക്കപ്പെട്ട വർക്ക് വേണ്ടിയുള്ള സാങ്കേതിക പഠന ക്ലാസ് മലപ്പുറം മഅ്ദിനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള ഹാജിമാരാണ് ക്ലാസിൽ പങ്കെടുത്തത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗവുമായ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് യു എ. ലത്വീഫ് എം.എൽ എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ അഡ്വക്കറ്റ് മൊയ്തീൻ കുട്ടി, പി.ടി. അക്ബർ എന്നിവർ ആശംസകൾ അർപ്പിച്ചു. യാത്രയുടെ തയ്യാറെടുപ്പ്, ആരോഗ്യ സംരക്ഷണം, ലഗേജ്, മക്ക - മദീന താമസം, ഹജ്ജ് കർമ്മങ്ങൾ തുടങ്ങി വിവിധ സെഷനുകൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മാരായ എ.എം.അബൂബക്കർ , മുഹമ്മദ് മുസ്തഫ.കെ.വി തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !