തമിഴ് നാട് സ്വദേശി സെൽവന് നാട്ടിലെത്താൻ ദുബൈ കെഎംസിസി യുടെ കാരുണ്യം

0
ദുബൈ: കുടുംബത്തിന്റെ പ്രാരാബ്ദം തീർക്കാൻ നാല് മാസം മുമ്പ് സന്ദർശക വിസയിൽ ദുബൈ യിലെത്തിയ തമിൾ സെൽവന് ആനന്ദൻ എന്ന 25 കാരന് നാട്ടിലെത്താൻ ദുബൈ കെഎംസിസി യുടെ സഹായം. തന്റെ വിസയുടെ കാലാവധി കഴിഞ്ഞു പെരുവഴിയിലായ സെൽവൻ എയർപോർട്ടിനടുത്തുള്ള ഒരു പാർക്കിൽ ഇരിക്കുമ്പോൾ ബംഗ്ലാദേശ് സ്വദേശികളുടെ അക്രമത്തിൽ വലതു കൈക്കു പരിക്കേൽകുകയായിരുന്നു. ഇത് കണ്ട ഒരു മലയാളി ഉടൻ ആംബുലൻസ് വിളിച്ചു ദുബൈ റാഷിദ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ സാരമായി തീ പൊള്ളലേറ്റ് പരുക്ക് പറ്റിയതിനാൽ വലതു കൈ മുട്ടിനു താഴെ മുറിച്ചു മാറ്റണമെന്ന് ഡോക്ടർ നിർദേശിക്കുക യായിരുന്നു. പിതാവ് നഷ്ടപെട്ട ഇദ്ദേഹത്തിന്ന് അമ്മയും ഒരു സഹോദരി യുമാണുള്ളത്.
തമിഴ് നാട് സ്വദേശി സെൽവന് നാട്ടിലെത്താൻ ദുബൈ കെഎംസിസി യുടെ കാരുണ്യം | Selvan, a native of Tamil Nadu, was kindly received by the Dubai KMCC

കൊല്ലം സ്വദേശി യായ ഒരു രോഗിയെ നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടിയുള്ള ആവശ്യത്തിന് ആശുപത്രിയിലെത്തിയ ദുബൈ കെഎംസിസി പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിലിനോട് ആശുപത്രയിലെ ക്രൈസിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനാണ് സെൽവന്റെ ദാരുണാവസ്ഥ ശ്രദ്ധയിൽ പെടുത്തിയത്. ഉടനെ അദ്ദേഹം നാട്ടിലുള്ള അമ്മയുമായി ബന്ധപ്പെടുകയും ഉടനെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ചെയ്യുകയുമാ യിരുന്നു.

ബാബു തിരുനാവായ യാണ് സെൽവന് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്. ആശുപത്രി ചിലവുകൾ ഡൗജന്യമാക്കി  അത്യാവശ്യത്തിനുള്ള സാമ്പത്തിക സഹായവും നൽകിയാണ് സെൽവനെ ഇന്ന് ദുബൈ എയർപോർട്ടിൽ നിന്നും കെഎംസിസി പ്രവർത്തകർ യാത്രയാക്കിയത്. ദുബൈ കെഎംസിസി ആക്ടിങ് സെക്രട്ടറി കെ പി എ സലാം, വൈസ് പ്രസിഡന്റ്‌ മുസ്തഫ വേങ്ങര, വളണ്ടിയർമാരായ സിദീഖ് ചൗക്കി, ജാസിം ഖാൻ, സിബിൻ തിരുവനന്തപുരം, ശരീഫ് പി വി എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Content Highlights: Selvan, a native of Tamil Nadu, was kindly received by the Dubai KMCC
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !