മലപ്പുറം| കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് തെരെഞ്ഞെടുക്കപ്പെട്ട വർക്ക് വേണ്ടിയുള്ള സാങ്കേതിക പഠന ക്ലാസ് നാളെ മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടക്കും.
മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നുള്ളവർ മാത്രമാണ് പങ്കെടുക്കേണ്ടത്. കൂടാതെ ഈ മണ്ഡലങ്ങളിൽ നിന്നും 500 വരെയുള്ള വെയിറ്റിംഗ് ലിസ്റ്റിൽ പെട്ടവരും എത്തിച്ചേരണം. കാലത്ത് 8 മണിക്ക് ആരംഭിച്ച് ഉച്ചയോടെ സമാപിക്കും.
പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. അഡ്വക്കറ്റ് യു എ . ലത്വീഫ് എം.എൽ എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ അഡ്വക്കറ്റ് മൊയ്തീൻ കുട്ടി, പി.ടി. അക്ബർ, അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി സംബന്ധിക്കും. പരിശീലന ക്ലാസിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി മുജീബ് റഹ്മാൻ, ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മാരായ എ.എം.അബൂബക്കർ, മുഹമ്മദ് മുസ്തഫ.കെ.വി തുടങ്ങിയവർ നേതൃത്വം നൽകും.
Content Highlights : Technical class for pilgrims tomorrow in Madinah
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !