തൃശൂർ: മഴ മാറിയതോടെ തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് വെടിക്കെട്ട് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും അറിയിച്ചിട്ടുണ്ട്.
മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് വെടിക്കെട്ട് നടത്തുമെന്ന് കളക്ടർ ഹരിത വി.കുമാർ ഇന്നലെ അറിയിച്ചിരുന്നു. തൃശൂർ പൂരത്തോടനുബന്ധിച്ച് മേയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു.
തേക്കിൻകാട് മൈതാനിയുടെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പുര. തൽഫലമായി പൊലീസ് കാവലും ബാരിക്കേഡും ഉൾപ്പെടെ കർശനസുരക്ഷയാണ് ഒരുക്കിയിരുന്നത്.
Content Highlights: Thrissur Pooram shooting today at 1 pm
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !