പരിസ്ഥിതി ദിനത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ നട്ടുപിടിപ്പിക്കാന്‍ 214000 ഫലവൃക്ഷ തൈകള്‍ വിതരണത്തിനൊരുങ്ങി. മാവ്, പ്ലാവ്, മഹാഗണി, കണിക്കൊന്ന, സീതപ്പഴം, നെല്ലി, നീര്‍മരുത്, മണിമരുത് , പേര, വേങ്ങ,താന്നി, കുമ്പിള്‍, പൂവ്വരശ് എന്നിവയാണ് മുഖ്യമായും വിതരണം ചെയ്യുക. പരിസ്ഥിതി സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ തൈകള്‍ കൈമാറും. സാമൂഹിക വനവത്കരണ വിഭാഗം ഇത്തവണ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വൃക്ഷതൈകള്‍ ജനങ്ങളിലേക്കെത്തിക്കുക.
ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് കാവനൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വ്വഹിക്കും. ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട 50 പഞ്ചായത്തുകളിലാണ് തൈകളുടെ ഉല്‍പ്പാദനം. ജില്ലാ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ റേഞ്ചില്‍ 50000 വൃക്ഷതൈകളാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്.
പൊതുസ്ഥലങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന തൈകളുടെ പരിപാലനം തുടര്‍ന്നുള്ള മൂന്ന് വര്‍ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍വഹിക്കുമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ വി. സജികുമാര്‍ പറഞ്ഞു. പൊതു ഇടങ്ങള്‍ ലഭ്യമല്ലാത്തിടത്ത് സ്വകാര്യ സ്ഥലങ്ങളിലും തൈകള്‍ വെച്ചു പിടിപ്പിക്കാം.
Content Highlights: In the district on Environment Day 214000 fruit tree seedlings will be planted


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !