പ്രവാചകനിന്ദ: കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് സമസ്ത

0
പ്രവാചകനിന്ദ: കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് സമസ്ത | Blasphemy: Samastha wants govt to apologize

കോഴിക്കോട്:
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്ത അധ്യക്ഷൻ മുഹമ്മദ്​ ജിഫ്​രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ് ലിയാരുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനയായതു കൊണ്ട് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. പ്രവാചകനിന്ദ നടത്തിയവർക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്നും നിരന്തരം ഉണ്ടാകുന്ന പ്രവാചകനിന്ദയും മതവിദ്വേഷ പ്രചാരണവും തടയാൻ കർശന നടപടി സ്വീകരിക്കണം. ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുർ ശർമ അടക്കമുള്ളവരുടെ പ്രസ്താവന അത്യന്തികം അപലപനീയമാണ്.

കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നുള്ളവരിൽ നിന്ന് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ വരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. വിഷയത്തിൽ പാർട്ടി നടപടി മാത്രമല്ല വേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
Content Highlights: Blasphemy: Samastha wants govt to apologize
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !