ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ വിചാരണ നേരിടണം, ശിക്ഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ

0

കൊച്ചി:
ആനക്കൊമ്ബ് കേസില്‍ മോഹന്‍ലാല്‍ കുരുക്കിലേക്ക്. കേസില്‍ ജാമ്യമെടുത്ത് വിചാരണ നേരിടാന്‍ പെരിമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.


ഇതാടെ 2012 മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഈ മാസം തന്നെ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനാണ്, മലയാളത്തിന്റെ മഹാ നടനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ്.

മാറിവന്ന കേരള - കേന്ദ്ര സര്‍ക്കാറുകള്‍ മോഹന്‍ലാലിന് നല്‍കിയ വഴിവിട്ട സഹായത്തിനും, ഇതോടെ, റെഡ് സിഗ്നല്‍ ഉയര്‍ന്നിരിക്കുകയാണ്. ഇനി ഈ കേസില്‍ വിചാരണ നടത്തി വിധി പറയുക കോടതിയാണ്.ഒരു സര്‍ക്കാറിനും ഇനി ഇടപെടല്‍ നടത്താന്‍ കഴിയുകയില്ല.

മോഹന്‍ലാലിന് അനധികൃതമായി ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് പുതിയ ഉത്തരവിലൂടെ പെരുമ്ബാവൂര്‍ മജിസ്‌ടേറ്റ് കോടതി റദ്ദാക്കിയിരിക്കുന്നത്.

അനധികൃതമായി ആനക്കൊമ്ബുകള്‍ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹന്‍ലാലിന് ആനക്കൊമ്ബ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ എ പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പുദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഈ ഉത്തരവ്.

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ വിചാരണ നേരിടണം, ശിക്ഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ | : Mohanlal faces trial, sentenced to five years in prison

മോഹന്‍ലാലിനു എതിരേ ഉള്ള പ്രോസിക്യൂഷന്‍ പിന്‍വലിക്കാന്‍ ഉള്ള നടപടിയില്‍, മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി തന്നെ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കേസ് വീണ്ടും പെരുമ്ബാവൂര്‍ കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്.മൂന്നാം കക്ഷിക്ക് കേസില്‍ ഇടപെടാനുള്ള അവകാശം ശരിവെച്ച ഹൈക്കോടതി, ഇരുവരുടെയും വാദം കൂടി കേട്ട് മൂന്ന് ആഴ്ചക്കകം സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടുകയായിരുന്നു.

തുടര്‍ന്നാണ് കോടതിയില്‍ വിശദമായ വാദം നടന്നിരുന്നത്.മോഹന്‍ലാലിന്‍്റെ കൈവശം ഉള്ള ആനക്കൊമ്ബ് നിയമ വിരുദ്ധമായി കൈവശം വച്ചിട്ടുള്ളതാണ് എന്നു പരാതിക്കാര്‍ വാദിച്ചപ്പോള്‍, ആനക്കൊമ്ബിന് ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പ്രോസിക്യൂഷനും വാദിക്കുകയുണ്ടായി.ഇരു വാദങ്ങളും കേട്ട കോടതി വിചാരണ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. ഇതോടെയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ജാമ്യമെടുക്കാനും നിര്‍ബന്ധിതമായിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങള്‍ അവഗണിച്ച കേസ് കൂടിയാണിത്. മോഹന്‍ലാലിനു പകരം മറ്റാരായിരുന്നാലും അവര്‍ കൂട്ടമായി ആക്രമിച്ച്‌ ശരിപ്പെടുത്തുമായിരുന്നു.എന്നാല്‍, ലാലിനെ സഹായിക്കാന്‍ മാധ്യമങ്ങളും ഭരണകൂടങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടും, നീതിന്യായ കോടതിയില്‍ ലാലിന് ചുവട് പിഴച്ചിരിക്കുകയാണ്. ഇനി പ്രതിക്കൂട്ടില്‍ കയറി വിചാരണ നേരിടുന്ന ലാലിനെയാണ് കേരളം കാണാന്‍ പോകുന്നത്.

2012 -ല്‍ മോഹന്‍ലാലിന്റെ കൊച്ചി തേവരയുള്ള വീട്ടില്‍ ഇന്‍കംടാക്സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്. പിന്നീട് ഇവ വനംവകുപ്പിന് കൈമാറി. സംഭവത്തില്‍ വനം വകുപ്പ് കേസുമെടുത്തു. എന്നാല്‍ കെ കൃ‌ഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് ആനക്കൊമ്ബുകള്‍ പണം കൊടുത്തു വാങ്ങിയതാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പിന്നാലെ യു.ഡി.എഫ് സര്‍ക്കാര്‍ നിയമം പരിഷ്കരിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് കേസ് പിന്‍വലിക്കാന്‍ എതിര്‍പ്പില്ലെന്ന് എല്‍‍ഡിഎഫ് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഈ തീരുമാനമാണ് കോടതി തള്ളിയിരിക്കുന്നത്.

പെരുമ്ബാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്ബ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെളിവുകള്‍ ലാലിന് എതിരായതിനാല്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അങ്ങനെ സംഭവിച്ചാല്‍, സൂപ്പര്‍സ്റ്റാര്‍ അഴിയെണ്ണുക തന്നെ ചെയ്യും.
Content Highlights:  Mohanlal faces trial, sentenced to five years in prison
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !