പാലക്കാട്: സ്വയം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്ന സുരേഷ്. സ്വന്തം നിലയിലാണ് സ്വപ്ന സുരേഷ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഹൈക്കോടതിയില്‍ സുരക്ഷ ആവശ്യപ്പെടുമെന്ന് കഴിഞ്ഞദിവസവും സ്വപ്ന പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയത്. സ്വപ്നയുടെ ഫ്ളാറ്റിലും പരിസരത്തും രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ പൊലീസ് നിരീക്ഷണമുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താമസ സ്ഥലത്തിന്റെ പരിധിയിലുള്ള പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലെത്തി സ്വപ്ന ഒപ്പിട്ട് മടങ്ങി. ഉച്ചയോടെ അഭിഭാഷകനെ കാണുന്നതിനായി എറണാകുളത്തേക്ക് പുറപ്പെട്ടു.
Content Highlights: Bodyguard for the dream; Two employees for security
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !