കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണങ്ങളിൽ വ്യക്തതവരുന്നതുവരെ മുഖ്യമന്ത്രി മാറിനിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വപ്നയുടെ അടുത്തേക്ക് ദൂതനായി ഷാജ് കിരണിനെ വിട്ടത് പോലീസ് ആയിരുന്നോ? ഇതിലൊക്കെ വേണ്ടാത്തതു നടന്നിട്ടുണ്ട്. വഴിവിട്ട രീതിയിൽ സർക്കാരും സിപിഎമ്മും പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രി പേടിക്കേണ്ടതില്ല. ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞതുപോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ലെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത് ബിജെപി-സിപിഎം ധാരണമൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Chief Minister need not fear; Oommen Chandy is not in college as he was stoned to death: V. D. Satheesan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !