ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ ഇഡിയെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ ഡല്‍ഹി പൊലീസിന്റെ അക്രമം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പൊലീസ് കയ്യേറ്റം ചെയ്തു. തുടര്‍ന്ന് കെ.സി വോണുഗോപാല്‍ കുഴഞ്ഞുവണു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ മുന്‍ നിരയില്‍ നിന്നത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ്. പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടിക്ക് പുറമേ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ പരിപാടികളുടെ മുന്‍ നിരയില്‍ അണി നിരന്നു. ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, എം.കെ രാഘവന്‍ അടക്കമുള്ള നേതാക്കളെ വിവിധ ഇടങ്ങളില്‍ പോലിസ് തടഞ്ഞു.
ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ വേണ്ടി രാഹുല്‍ ഗാന്ധി നടന്നാണ് പോയത്. നേതാക്കളും പ്രവര്‍ത്തകരും അദേഹത്തെ അനുഗമിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രതിഷേധം ഭയന്ന് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പൊലീസ് കൈക്കൊണ്ടത്.
Content Highlights: KC Venugopal assaulted by Delhi Police; Attack on senior Congress leaders
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !