കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, എൽ.എൻ.എസ് ''ബോധം'' ലഹരിമുക്ത കാമ്പസ് പദ്ധതി പ്രഖ്യാപനം ബുധനാഴ്ച

0
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, എൽ.എൻ.എസ് ''ബോധം'' ലഹരിമുക്ത കാമ്പസ് പദ്ധതി പ്രഖ്യാപനം ബുധനാഴ്ച | Kuttipuram Block Panchayat, LNS '' Bodham '' drug free campus project announcement on Wednesday

വളാഞ്ചേരി:
വിദ്യാർത്ഥികൾക്കിടയിൽ അത്യന്തം അപകടകരമാം വിധം വ്യാപിച്ചു വരുന്ന ലഹരി ഉപയോഗം വരും തലമുറയുടെ ഭാവിതന്നെ ഇരുളടഞ്ഞതായി പോകുമോ എന്ന് രക്ഷിതാക്കളും അദ്ധ്യാപകരും സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതു പ്രവർത്തകരും ഭയപ്പെടുന്ന കാലഘട്ടത്തിൽ വരും തലമുറയെ ബുദ്ധിപരമായും, കുടുംബ പരമായും, സാമൂഹ്യ പരമായും സാമ്പത്തിക സാംസ്കാരിക പരമായും തകർക്കുന്ന  മയക്ക് മരുന്ന് എന്ന മഹാ  വിപത്തിൽ നിന്ന്  കുട്ടികളെ രക്ഷിക്കുന്നതിനും ഇതിൻ്റെ ദൂഷ്യ ഫലങ്ങളെ പറ്റി കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ലഹരി മുക്തമാക്കുന്നതിനുമായി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, ലഹരി നിർമ്മാർജ്ജന സമിതിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  വിദ്യാലയങ്ങളിൽ  ബോധം എന്ന ശീർഷകത്തിൽ നടത്തുന്ന ലഹരി മുക്ത ക്യാമ്പസ്  പദ്ധതിയുടെ പ്രഖ്യാപനം  ജൂൺ 8ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മജ്ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘാടനം ചെയ്യും, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി അധ്യക്ഷയാകും, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയാകും, മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.സുജാത വർമ്മ, എൽ.എൻ.എസ് എംപ്ലോയിസ് വിംഗ് ജില്ലാ പ്രസിഡൻ്റ് വർഗ്ഗീസ് തണ്ണിലാൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ പദ്ധതി വിശദീകരണവും പ്രതിജ്ഞയും നടത്തും. പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിനുള്ളിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയേഗം ഇല്ലായ്മ ചെയ്യാനും നിരന്തരമായി നിരീക്ഷിക്കുവാനും ജന  പ്രതിനിധി  ചെയർമാനും പ്രിൻസിപ്പൽ  കൺവീനറുമായി പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കും. വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി ബോധവത്ക്കരണ സന്ദേശയാത്ര, കലാലയ വിദ്യാർത്ഥികളുടെ തെരുവ് നാടകങ്ങൾ,ലഘുലേഖ വിതരണം, കലാപരിപാടികൾ, ചിത്രരചന, ഉപന്യാസ, പോസ്റ്റർ രചനാ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ, ഡോക്യൂമെൻ്റ്റി പ്രദർശനം, ചിത്രപ്രദർശനം,റാലികൾ, കൂട്ട ഓട്ടം,സർവ്വെ, കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരണം, സ്കൂൾ കോളേജ് തല മത്സരങ്ങൾ, ലഹരി ഉപയോഗത്തിൽ നിന്നും സ്വയം വിമുക്തി നേടിയവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും അവരുടെ അനുഭവങ്ങളും പ്രശ്നങ്ങളും പങ്ക് വെക്കാനുള്ള വേദി ഒരുക്കും, ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ കൂട്ടായ്മകൾ വഴി രക്ഷിതാക്കൾക്ക് പരിശീലനം നൽകും.  

കാമ്പസുകളിൽ നിലവിലുള്ള ആൻ്റി നാർക്കോട്ടിക്ക് ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും.ഇതോടൊപ്പം എൽ.എൻ.എസ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന 100 ദിവസം നീണ്ടു നിൽക്കുന്ന കർമ്മപദ്ധതി നല്ല രീതിയിൽ നടപ്പിലാക്കുന്ന മികച്ച വിദ്യാലയത്തിന് 10,001 രൂപയും മൊമെൻ്റോയുമടങ്ങുന്ന അവാർഡും രണ്ടും മൂന്നും വിദ്യാലയങ്ങൾക്ക് യഥാക്രമം 5001,3001 രൂപയുടെ ക്യാഷ് അവാർഡും നൽകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സണും ബ്ലോക്ക് പ്രസിഡൻ്റുമായ വസീമ വേളേരി, എൽ.എൻ.എസ്.കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് കെ.എം.അബ്ദു റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, മെമ്പർമാരായ പി.സി.എ.നൂർ, ബുഷ്റ നാസർ, സംഘാടക സമിതി കൺവീനർ നൂറുൽ ആബിദ് നാലകത്ത്, എൽ.എൻ.എസ് മണ്ഡലം സെക്രട്ടറി മുജീബ് പ്രവാസി എന്നിവർ സംബന്ധിച്ചു.
Content Highlights: Kuttipuram Block Panchayat, LNS '' Bodham '' drug free campus project announcement on Wednesday
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !