കൊല്ലം: മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.
കൊല്ലം കോട്ടയ്ക്കകം സ്വദേശി ശിവാനി (15) ആണ് മരിച്ചത്. രതീഷ്- സിന്ധു ദമ്ബതികളുടെ മകളാണ്.
കുട്ടി നന്നായി പാടുകയും കവിത ആലപിക്കുകയും ചെയ്തിരുന്നു. ഇത് ഫോണില്‍ റെക്കോഡ് ചെയ്യുമായിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാര്‍ വിലക്കി. ഇതേത്തുടര്‍ന്ന് കുട്ടി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തുള്ള അച്ഛന്‍ ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍, പാട്ടു പാടി ഫോണില്‍ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അമ്മ ഫോണ്‍ നല്‍കുകയും ചെയ്തു. ഇതിനുശേഷം അമ്മ ഫോണ്‍ തിരികെ വാങ്ങി. ഇതിലുള്ള മാനസിക വിഷമത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: Mobile phone use banned; Tenth grade student commits suicide


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !