മൊബൈലിന് അടിമപ്പെട്ടെന്ന് കുറിപ്പ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

0
മൊബൈലിന് അടിമപ്പെട്ടെന്ന് കുറിപ്പ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു |Note that mobile is addictive; Plus One student commits suicide

തിരുവനന്തപുരം
: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ  ചെയ്തു. വീട്ടിനുള്ളിലാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള അത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പഠനത്തെക്കുറിച്ചും മൊബൈല്‍ ഉപയോഗത്തെക്കുറിച്ചും വിശദമായ കുറിപ്പാണ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളതെന്ന് പോലീസ് പറയുന്നു. ഒറ്റപ്പെടല്‍, മൊബൈലിനെ കൂടുതല്‍ ആശ്രയിക്കപ്പെടേണ്ടി വരുന്ന അവസ്ഥ എന്നിവയിലേക്കാണ് ആത്മഹത്യ വിരള്‍ ചൂണ്ടുന്നത്.

പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിരുന്നു. പക്വതയുള്ള കുട്ടിയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. മൊബൈലിന് അടിമപ്പെട്ടെന്ന് ആത്മഹത്യക്കുറിപ്പെഴുതി വച്ചിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അടുത്തിടെ നടന്ന ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിനു കാരണം തന്റെ മൊബൈല്‍ അഡിഷനാണെന്ന് കുട്ടി സ്വയം തിരിച്ചറിഞ്ഞിരുന്നു. മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാനാകുന്നില്ല. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗമോ ഗയിമുകളിലെ അമിത ആസക്തിയോ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. കൊറിയന്‍ ബാന്റുകളുടെ യൂട്യൂബ് വീഡിയോകള്‍ കുട്ടി സ്ഥിരം കണ്ടിരുന്നതായി വിവരമുണ്ട്. 
Content Highlights: Note that mobile is addictive; Plus One student commits suicide

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !