കൊല്ലം: കൊല്ലത്ത് മണ്ണെണ്ണ കുടിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. ചവറയില്‍ ഉണ്ണികൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു മരണം. കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ആരുഷ് മണ്ണെണ്ണ കുടിച്ചത്. മുറിയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി കുപ്പിയില്‍ നിന്ന് മണ്ണെണ്ണ കുടിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഐശ്വര്യയാണ് ആരുഷിന്റെ സഹോദരി.
Content Highlights: One-and-a-half-year-old boy dies after drinking kerosene while playing


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !