ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശക്കാരായി കാണരുത്: സാധിക വേണുഗോപാൽ

0
 സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണു ഗോപാല്‍. അഭിനയത്തിന് ഉറമെ മോഡലിംഗിലും കഴിവ് തെളിയിച്ച സാധിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശക്കാരായി കാണരുത്: സാധിക വേണുഗോപാൽ | Those who act in intimate scenes should not be seen as bad: Sadhika Venugopal

സൈബർ അറ്റാക്കിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയർത്താറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കൊക്കെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നവരെ മോശക്കാരായി കാണരുതെന്ന് പറയുകയാണ് സാധിക. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സാധിക മനസ് തുറന്നത്. 

ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശക്കാരായി കാണരുത്: സാധിക വേണുഗോപാൽ | Those who act in intimate scenes should not be seen as bad: Sadhika Venugopal

സാധികയുടെ വാക്കുകൾ : 

'സിനിമകളിൽ ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫർട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കൻഡുകള്‍ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂര്‍ സിനിമയെ മൊത്തം കാണരുത്. ഇത് അങ്ങനെ കാണുന്നവര്‍ക്കാണ് പലപ്പോഴും പ്രശ്നം. ഇത് ഞങ്ങൾ പ്രൊഫഷന്‍റെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയിൽ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാൻ പലര്‍ക്കും കഴിയുന്നില്ല.

ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശക്കാരായി കാണരുത്: സാധിക വേണുഗോപാൽ | Those who act in intimate scenes should not be seen as bad: Sadhika Venugopal

ഇന്‍റിമേറ്റ് രംഗങ്ങളിൽ കൂടുതൽ വിമര്‍ശിക്കപ്പെടുന്നത് പെൺകുട്ടികളാണെന്ന് തോന്നുന്നില്ല. കോ ആര്‍ടിസ്റ്റുകള്‍ക്കും കമന്‍റുകള്‍ വരാറുണ്ട്. അവൻ നന്നായിട്ട് ആസ്വദിക്കുന്നുണ്ട്, അവള്‍ ആസ്വദിച്ചു അങ്ങനെയൊക്കെ കമന്‍റുകള്‍ കണ്ടിട്ടുണ്ട്. ഞാൻ 'ബ്രാ' എന്ന ഷോര്‍ട്ട് ഫിലം ചെയ്തപ്പോള്‍ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. 

ഇൻ്‍റിമേറ്റ് രംഗം ചിത്രീകരിക്കാൻ അവൻ കംഫര്‍ട്ട് ആയിരുന്നില്ല. അവന് ടെൻഷൻ ഉണ്ടായിരുന്നു, തൊടുമ്പോൾ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ കംഫര്‍ട്ടാക്കിയാണ് അഭിനയം. പലപ്പോഴും അവര്‍ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആര്‍ടിസ്റ്റ്. ഓഡിയൻസിന് ജെന്യുവിൻ ആയിട്ട് തോന്നണം. എന്‍റെ സിനിമകളൊക്കെ കണ്ട് എന്നെ കൈൻഡ് ഓഫ് പ്രൊസ്റ്റിറ്റ്യൂട്ട് എന്ന രിതീയിൽ വിളിക്കുന്നവരുണ്ട്. അതിനര്‍ഥം ചെയ്ത കാരക്ടറുമായി അവര്‍ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിന്‍റെ ഗുണമാണ്.

ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശക്കാരായി കാണരുത്: സാധിക വേണുഗോപാൽ | Those who act in intimate scenes should not be seen as bad: Sadhika Venugopal

ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കവുരെ മോശം ആര്‍ടിസ്റ്റുകളായി കാണുന്ന പ്രവണത മാറേണ്ടതുണ്ട്. കാണുന്നവരുടെ ചിന്താഗതിക്കാണ് കുഴപ്പം. സിനിമയിൽ പലരും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളവരാണ്. നോ പറയേണ്ട സമയങ്ങളുമുണ്ടാകാറുണ്ട്. സിനിമയേക്കാള്‍ എനിക്ക് മോഡലിംഗിലാണ് ഇഷ്ടം. ചിത്രങ്ങള്‍ക്ക് താഴെയൊക്കെ വരുന്ന കമന്‍റുകള്‍ക്ക് ഞാൻ ആദ്യമൊക്കെ റിയാക്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി. മച്യൂരിറ്റി ലെവൽ മാറുമല്ലോ. എന്‍റെ ഇഷ്ടം എന്നത് എന്തായാലും അത് ലൈഫ് ലോങ് അത് തന്നെയായിരിക്കും. പറയുന്നവര്‍ എന്ത് പറഞ്ഞാലും. ഒന്നും രണ്ടും തവണ പറഞ്ഞ് അവര് നിര്‍ത്തിക്കോളും.''- സാധിക പറഞ്ഞു. 
Content Highlights: Those who act in intimate scenes should not be seen as bad: Sadhika Venugopal

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !