ഡല്‍ഹി: വിമാനയാത്ര നടത്തുന്നവര്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദേശവുമായി ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍).
മാസ്ക് ധരിക്കാതെ വരുന്ന ഒരു യാത്രക്കാരനേയും വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് ഡിജിസിഎ ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാന്‍ എത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റില്‍പ്പെടുത്തുമെന്നും ഡിജിസിഎ അറിയിക്കുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.
ഇതോടെ വിമാനയാത്രകളിലും വിമാനത്താവളങ്ങളിലും മാസ്ക് ധരിക്കേണ്ടത് വീണ്ടും നിര്‍ബന്ധമാവും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിച്ചു എന്നുറപ്പാക്കേണ്ട ചുമതല സിഐഎസ്‌എഫിനാണെന്നും ഡിജിസിഎ അറിയിപ്പില്‍ പറയുന്നു. മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുന്‍പായി വിമാനത്തില്‍ നിന്നും ഇറക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയുള്ള തീരുമാനം.
Content Highlights: Those who do not wear masks will not be allowed on board: DGCA
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !