മക്ക: അനുമതിയില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാല്‍ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാല്‍) പിഴ ചുമത്തും. സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖാണ് പ്രസ്താവനയിലൂടെ ഈ വിവരം അറിയിച്ചത്.
ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാനാണ് അദ്ദേഹം പ്രസ്താവനയിലൂടെ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടത്. നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും റോഡരികുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഉണ്ടെന്നും പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Two lakh fine for performing Hajj without permission
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !