Trending Topic: Latest

ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താം

0
ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താം | UPI payments can be made without internet and smartphone

ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമില്ലാതെ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുമെങ്കില്‍ എന്തെളുപ്പം ആയിരുന്നുവല്ലേ.

അങ്ങനെ കഴിയുമെന്നാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ പറയുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഏത് യുപിഐ പേയ്‌മെന്റ് ആപ്പ് (ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം) ആണെങ്കിലും, അവ സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതെ ഉപയോഗിക്കാം. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് യുപിഐ 123 പേ എന്ന ഒരു സംരംഭവുമായി എത്തിയിരിക്കുന്നത്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പേയ്‌മെന്റുകള്‍ നടത്താനാകുമെന്നതാണ് പ്രത്യേകത.

എന്‍പിസിഐ, യുപിഐ 123 പേ എന്നത് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ഒരു ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ്.സുരക്ഷിതമായും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നമ്ബര്‍, ഫീച്ചര്‍ ഫോണുകളിലെ ആപ്പ് പ്രവര്‍ത്തനം, മിസ്‌ഡ് കോള്‍ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകള്‍ എന്നിവ വഴി നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താന്‍ കഴിയും. ആപ്പ് ഉപയോഗിച്ചും അല്ലാതെയും നിങ്ങള്‍ക്ക് ഫീച്ചര്‍ ഫോണിലൂടെ പേയ്‌മെന്റുകള്‍ നടത്താം.

ചില ഫീച്ചര്‍ ഫോണുകള്‍/ഹാന്‍ഡ്‌സെറ്റുകളില്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉണ്ടായിരിക്കും, അവയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ പേയ്‌മെന്റുകള്‍ നടത്താനാകും. ഐവിആര്‍ നമ്ബര്‍ വഴിയുള്ള പേയ്‌മെന്റ്, മിസ്‌ഡ് കോളിലൂടെയുള്ള പേയ്‌മെന്റ്, ശബ്‌ദ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലൂടെയുള്ള പേയ്‌മെന്റ് എന്നിവയിലൂടെയും പേയ്മേന്റ് നടത്താം.

ഘട്ടം 1

ഐവിആര്‍ (ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ്) നമ്ബര്‍ വഴിയുള്ള പേയ്‌മെന്റ് : നേരത്തെ നിശ്ചയിച്ച ഐവിആര്‍ നമ്ബര്‍ (080 4516 3666, 080 4516 3581, 6366 200 200) വഴി പേയ്മെന്റ് നടത്താം. ഇഷട്മുള്ള സേവനം ഉപയോഗിക്കുന്നതിനായി ഇഷ്ടമുള്ള ഭാഷ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഘട്ടം 2
മിസ്ഡ് കാള്‍ വഴിയുള്ള പേയ്‌മെന്റ് : മിസ്ഡ് കാളിലൂടെയുള്ള പേയ്മെന്റ് ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് സഹായകമാകുക. ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യുക, തന്നിരിക്കുന്ന നമ്ബറില്‍ മിസ്‌ഡ് കാള്‍ നല്‍കി പണമിടപാടുകള്‍ നടത്തുക ഇനി എളുപ്പമാകും. ബില്ലിംഗ് സമയത്ത് വ്യാപാരി ഉപഭോക്താവിന്റെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഒരു ടോക്കണ്‍ ഉണ്ടാക്കുന്നു. ഉപഭോക്താവിന്റെ മിസ്ഡ് കാള്‍ ചെല്ലുന്ന സമയത്ത് 08071 800 800 എന്ന നമ്ബരില്‍ നിന്നും ഉപഭോക്താവിന് കാള്‍ ചെല്ലുകയും യുപിഐ പിന്‍ ശേഖരിക്കുകയും ചെയ്യും. ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മിസ്‌കോള്‍ പേ ഈ സേവനം വികസിപ്പിച്ചെടുത്തത്.

ഘട്ടം 3
ഒഇഎം നടപ്പിലാക്കിയ പ്രവര്‍ത്തനത്തിലൂടെയുള്ള പേയ്‌മെന്റ് : ഫീച്ചര്‍ ഫോണുകളിലെ യുപിഐ ആപ്പ് ഉപയോഗിച്ച്‌ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെ പിന്തുണയോടെ ഗുഷപ്പ് ആണ് ഈ സംവിധാനം വികസിപ്പിച്ചത്. നേറ്റിവ് പേയ്മെന്റ് ആപ്പുകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ താല്‍പ്പര്യമുള്ള ദാതാക്കള്‍ ഫീച്ചര്‍ ഫോണ്‍ മൊബൈല്‍ നിര്‍മ്മാതാക്കളുമായി പങ്കാളിത്തമുണ്ടാക്കണം. സ്മാര്‍ട്ട് ഫോണിലെ ആപ്പിനെ പോലെ സുപരിചിതമായിരിക്കും ഈ യുപിഐ ആപ്പ് എന്ന പ്രത്യേകതയുമുണ്ട്.സ്കാന്‍ ആന്‍ഡ് പേ മാത്രമേ നിലവില്‍ നല്‍കുന്നുള്ളൂ എന്നതാണ് ഈ സംവിധാനത്തിന്റെ പരിമിതി.

ഘട്ടം 4
ശബ്‌ദ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലൂടെയുള്ള പേയ്‌മെന്റ് : എന്‍എസ്‌ഡിഎല്‍ പേയ്‌മെന്റ് ബാങ്കിന്റെ പിന്തുണയോടെ ടോനെടാഗുമായി സഹകരിച്ച്‌ നിര്‍മ്മിച്ച പേയ്മെന്റ് സംവിധാനമാണിത്. പ്രോക്‌സിമിറ്റി ശബ്‌ദ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ഏതുതരം ഉപകരണത്തിലും കോണ്‍ടാക്റ്റ്‌ലെസ്സ്, ഓഫ്‌ലൈന്‍, പ്രോക്‌സിമിറ്റി ഡാറ്റാ കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഏഥു ഫോണിലൂടെയും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം. ഇതിനായി 6366 200 200 എന്ന നമ്ബരില്‍ വിളിച്ച്‌ പേ ടു മര്‍ച്ചന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കണം. ഒരു ശബ്ദം കേള്‍ക്കുമ്ബോള്‍ # അമര്‍ത്തി അടയ്‌ക്കേണ്ട തുക, യുപിഐ പിന്‍ എന്നിവ നല്‍കുക. ഇടപാട് പൂര്‍ത്തിയായാല്‍ ഐവിആര്‍( ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് ) കാള്‍ വഴി സ്ഥീരികരണം ലഭിക്കും.
Content Highlights: UPI payments can be made without internet and smartphone
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !