കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന എ ഡി ജി പി ക്വാറന്റീനിലായതിനാൽ സർക്കാർ വാദത്തിന് സമയം നീട്ടി ചോദിക്കുകയായിരുന്നു.
നടനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. ഇനി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് നടന്റെ വാദം.
പരാതിക്കാരിയായ നടിയുടെ പേര് പുറത്തുവിട്ട കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജിയും വെള്ളിയാഴ്ച കോടതി പരിഗണിക്കും. നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടനെതിരെ യുവനടി പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിയുടെ പേര് പുറത്തുവിട്ടത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
Content Highlights: Vijay Babu's anticipatory bail postponed; The ban on arrests will continue


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !