പാലക്കാട്: പോക്‌സോ കേസില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍. മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ചെറിയച്ഛന്‍ മുഖ്യപ്രതിയായ കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു ഇവരുടെ തട്ടിക്കൊണ്ടുപോകല്‍.
പാലക്കാടുനിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉള്‍പ്പെടെയുള്ളവരെ ഏല്‍പിക്കുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.
കേസിലെ പ്രതിയായ ചെറിയച്ഛനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ അടക്കം മൊഴി നല്‍കിയിരുന്നു.കാണാതായതിന് പിന്നാലെ, കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കുമെന്ന് സംരക്ഷണചുമതല വഹിച്ചിരുന്ന ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Content Highlights: 11-year-old abducted case; Father and mother arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !