ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസ് തികഞ്ഞവർക്കാണ് വോട്ടവകാശമെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഇനി പ്രായപൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പതിനേഴ് വയസ് പൂർത്തിയായാൽ പട്ടികയിൽ മുൻകൂറായി അപേക്ഷ നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിലവിൽ പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. എന്നാൽ പുതിയ ഉത്തരവോടെ പതിനേഴ് തികഞ്ഞവർക്കും നേരത്തെതന്നെ പേര് ചേർക്കാം. ഇതിന് ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി.
Content Highlights: Don't wait to turn 18 to register your name in the electoral roll: Election Commission
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !