മുംബൈ: (mediavisionlive.in) ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്ബരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍.
മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കി.
ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ നടക്കുന്ന ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കില്ല. ഏകദിന പരമ്ബക്കുള്ള ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി.
ഇഷാന്‍ കിഷനും അര്‍ഷദീപ് സിംഗും ഏകദിന ടീമിലിടം നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്ണോയ് എന്നിവര്‍ ഏകദിന ടീമിലില്ല. ജൂലൈ 7, 9, 10 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബര. 12, 14, 17 തീയതികളില്‍ ഏകദിന പരമ്ബര നടക്കും.
Content Highlights: Sanju in the Indian team for the T20 and ODI series against England
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !