![]() |
പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനവുമായി കേരള സർക്കാരിന്റെ ഓണം ബംപർ വിൽപ്പനയ്ക്ക് എത്തുന്നു. ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായി നൽകുന്നത് 25 കോടി രൂപയാണ്. ഇതടക്കം 126 കോടിയുടെ സമ്മാനമാണ് ഈ ഓണക്കാലത്ത് ലഭിക്കുക.
രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഇതാദ്യമാണ്. പോയ വർഷം 12 കോടി രൂപയാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായി നൽകിയിരുന്നത്.
സമ്മാന തുക ഉയരുന്നതിനൊപ്പം ടിക്കറ്റ് വിലയും ഉയരും. 300 രൂപയായിരുന്ന ടിക്കറ്റിന്റെ വില ഈ ഓണക്കാലത്ത് 500 രൂപയായാണ് ഉയരുക. ജൂലൈ 18-നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക. സെപ്റ്റംബര്‍ 18-നാണ് നറുക്കെടുപ്പ്.
ഒന്നാം സമ്മാനക്കാരനെ കൂടാതെ 11 പേർ കൂടി കോടിപതികളാകും. അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.
Content Highlights: Kerala with highest first prize in state lottery history Government's Onam Bumper; 25 crores
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !