വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ, അനക്കോണ്ടയെ ഗ്രില്ല് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ.
ഇന്ത്യോനേഷ്യയിൽ നിന്നാണ് ഈ വിഡിയോ ചെയ്യുന്നതെന്നും ദയവായി നാട്ടിൽ ആരും അനുകരിക്കരുതെന്നും ഫിറോസ് അഭ്യർഥിക്കുന്നു. 35 കിലോയോളം ഭാരം വരുന്ന പാമ്പിനെയാണ് ഫിറോസ് ചുട്ടെടുത്തത്. പാമ്പിനെ ഭംഗിയായി തോലുകളഞ്ഞ് മുറിച്ചെടുക്കുന്നത് മുതൽ മുളക് തേച്ച് കനലിൽ ചുട്ടെടുക്കുന്നത് വരെ വിഡിയോയിലുണ്ട്. ഫിറോസ് ഒഴികെ എല്ലാവരും രുചി നോക്കുന്നതും വിഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !