അഴിമതി, കരിദിനം, ഗുണ്ടായിസം.... 65 വാക്കുകള്‍ വിലക്കി പാര്‍ലമെന്റ്

0
അഴിമതി, കരിദിനം, ഗുണ്ടായിസം.... 65 വാക്കുകള്‍ വിലക്കി പാര്‍ലമെന്റ് | Corruption, black day, hooliganism.... Parliament banned 65 words

ഡൽഹി:
അഴിമതി എന്ന വാക്ക് വിലക്കി പാർലമെന്റ്. അൺപാർലമെന്റ്‌റി വാക്കുകളുടെ പട്ടിക പുതുക്കി പുസ്തകമിറക്കി. അഴിമതിക്ക് പുറമെ കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെ 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ലോക്‌സഭ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കിയത്. ഈ വാക്കുകൾ ഉപയോഗിച്ചാൽ അത് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും നിർദ്ദേശത്തിൽ പറയുന്നു. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്ന കാര്യത്തിൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.പാർലമെന്റിന്റെ മൺസൂൺ കാല സമ്മേളനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വാക്കുകൾക്ക് വിലക്കേർപ്പെടുത്തി കൊണ്ട് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 18നാണ് മൺസൂൺകാല സമ്മേളനം ആരംഭിക്കുക. അതേസമയം വാക്കുകൾ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

വിലക്കേർപ്പെടുത്തിയ വാക്കുകൾ പാർലമെന്റിൽ പറയുമെന്ന് തൃണമൂൽ എം പി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. ആ വാക്കുകൾ താൻ ഉപയോഗിക്കുമെന്നും അതിൽ തന്നെ സസ്‌പെൻഡ് ചെയ്‌തോളൂ ജനാധിപത്യത്തിനായുള്ള പോരാട്ടമാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: Corruption, black day, hooliganism.... Parliament banned 65 words
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !