തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമായി ഡല്‍ഹിയില്‍ പുതിയ വാഹനം വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാനാണ് അനുമതി. ഡല്‍ഹിയിലെ ആവശ്യങ്ങള്‍ക്കായാണ് ഇവ.
കാറുകള്‍ വാങ്ങാനായി 72 ലക്ഷം രൂപ അനുവദിച്ചു. ഡല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ജെം പോര്‍ട്ടല്‍ വഴിയാണ് കാര്‍ വാങ്ങുന്നത്.
കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കായി കിയാ കാര്‍ണിവല്‍ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കിയ കാര്‍ണിവല്‍ ആണ് വാങ്ങിയത്. ആദ്യം ടാറ്റാ ഹാരിയറാണ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തു. ഇത് അംഗീകരിച്ചാണ് കിയാ കാര്‍ണിവല്‍ വാങ്ങിയത്.
Content Highlights: New vehicle for CM and Governor in Delhi; 72 lakh has been sanctioned


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !