വളാഞ്ചേരി: വൈക്കത്തൂരില്‍ ഓടുപൊളിച്ചുമാറ്റി വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശി സവാദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായ സവാദിനെയാണ് (32) വളാഞ്ചേരി എസ് എച് ഒ ജിനേഷ് കെ ജെ യുടെ നിർദേശനുസുരണം si നൗഷാദ്, scpo ദീപക്,തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു .
ഓടുമാറ്റി വീട്ടില്‍ കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. തുടർന്ന് തിരൂർ ഡി വൈ എസ് പി വി വി ബെന്നി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിനോടൊപ്പം നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെയും മുതലുകളും കണ്ടെത്തിയത്.
മോഷ്ടിച്ച ഫോണുകള്‍ വില്‍പ്പനക്കായി എത്തിക്കാൻ സാധ്യത ഉള്ളതായി മനസ്സിലാക്കി മഫ്തിയിൽ കടയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സവാദിനെ പിടികൂടാനായത്.
മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ പിടികൂടാനായതായി പോലീസ്പറഞ്ഞു. പ്രതിക്കെതിരെ കൊല്ലം ജില്ലയില്‍ അടിപിടി കേസ് നിലവിലുണ്ട്. പ്രതിയെകുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
Content Highlights: The accused in the case was arrested. Valanchery police arrested Savad, a native of Kollam.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !