കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാര്‍ജയില്‍നിന്നുള്ള വിമാനത്തില്‍ യാത്രക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. 222 യാത്രക്കാരെയും ഏഴ് ജിവനക്കാരെയും വഹിച്ചെത്തിയ വിമാനത്തില്‍ ഹൈഡ്രോളിക് തകരാറാണ് ശ്രദ്ധയില്‍പെട്ടത്.
എയര്‍അറേബ്യ ജി9 426 വിമാനത്തിന്റെ ലാന്‍ഡിങ് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനമായിരുന്നു ഇത്. എന്നാല്‍ യന്ത്രത്തകരാര്‍ കാരണം ലാന്‍ഡിങ് വൈകി. വൈകിട്ട് 6.41ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29നാണ് വിമാനം ലാന്‍ഡ് ചെയ്യാനായത്. തുടര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ സര്‍വീസുകള്‍ സാധാരണ നിലയിലായി.വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി.
Content Highlights: Air Arabia plane crash; Safe landing at Kochi airport
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !