ന്യൂയോർക്ക്: ഉദയ്‌പൂരില്‍ യുവാവിനെ രണ്ടംഗ സംഘം ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണമെന്നും ലോകത്ത് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞതായി വക്‌താവ് സ്‌റ്റീഫന്‍ ഡുജാറിക് വ്യക്‌തമാക്കി.
ഉദയ്‌പൂര്‍ കൊലപാതകത്തെ അപലപിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന മതപരമായ പ്രശ്‌നങ്ങളില്‍ യുഎന്‍ മേധാവിയുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇദ്ദേഹം. പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്‌താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റിട്ടതിനാണ് യുവാവിനെ രണ്ടംഗ സംഘം തലയറുത്ത് കൊലപ്പെടുത്തിയത്.
Content Highlights: All religions should respect each other; UN condemns Udaipur killings
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !