മങ്കടയിലെ ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, ലാബ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ [email protected] ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0493 3295733.
കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള കൂടിക്കാഴ്ച ആഗസ്ത് ഒന്നിന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ബി.ടെക്ക് ഇന്‍ ഇന്‍സ്ട്രുമെന്റെഷന്‍ / ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റെഷനും ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര് ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റെഷനും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ഐ.ടി.ഐ ഇന്‍ ഇന്‍സ്ട്രുമെന്റെഷനുമാണ് യോഗ്യത. എല്ലാ തസ്തികകളിലേക്കും അധ്യാപന പരിചയവും ആവശ്യമാണ്. ലക്ചറര്‍ തസ്തികയ്ക്ക് രാവിലെ 09.30 നും, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് രാവിലെ 10.30 നുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !