കരിപ്പൂർ വിമാനതാവളത്തിൽ വിമാനപകടത്തിന് ശേഷം നിർത്താലാക്കിയ വൈറ്റ് ബോഡി സർവ്വീസും കണ്ണൂരിൽ വാഗ്ധാനം ചെയ്ത വൈറ്റ് ബോഡി വിമാനങ്ങളും സർവ്വീസ് ഉടനെ ആരംഭിച്ചില്ലങ്കിൽ ഇന്ത്യ ഗവൺമെൻ്റിനെതിരെ വൻ പ്രക്ഷോപം ആരംഭിക്കുമെന്ന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ജനസെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി മുന്നറിയിപ്പ് നൽകി എം.ഡി.ഫ് യു എ ഇ സെൻട്രൽ കമ്മിറ്റി ജന: ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം തടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലകാരണങ്ങൾ പറഞ്ഞാണ് വൈറ്റ് ബോഡി സർവ്വീസ് നീട്ടികൊണ്ടു പോകുന്നത് വിമാന അപകടം നടന്നതിന് ശേഷം കേന്ദ്ര സിവിൽ എവിയേഷനും ഡി.ജി. സി യ യും നടത്തിയ മൂന്ന് അന്വേഷണത്തിലും കരിപ്പൂർ വിമാനതാവളത്തിന് യാതൊരു തരത്തിലുള്ള പ്രശ്നവും ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല നിലവിലുള്ള റൺവേയും മറ്റ് സാങ്കേതിക സൗകര്യവും മാത്രം നിലനിൽക്കെ തന്നെ വർഷങ്ങളോളം വൈറ്റ് ബോഡി വിമാനങ്ങൾ എറ്റവും നല്ല രീതിയിൽ കരിപ്പൂരിൽ നിന്ന് സർവ്വീസ് നടത്തിയതാണ്.
വിദേശ വിമാന കമ്പനികൾ വലിയ വിമാനങ്ങളുടെ സർവീസ് കണ്ണൂരിലും കരിപ്പൂരിലും സർവ്വീസ് നടത്താൻ തയ്യാറാണ് സിവിൽ എവിയേഷൻ ഇന്ത്യാ ഗവൺമെൻ്റിനെ അറിയിച്ചിട്ടും നിശേതാത്മകമായ നിലപാടാണ് സർക്കാർ കൈ കൊള്ളുന്നത് ഇത് മലബാർ പ്രദേശത്തോടുള്ള അവഗണയും കനത്ത വിവേചനവുമാണന്ന് അബ്ദുറഹിമാർ ഇടക്കു നി പറഞ്ഞു
പ്രവാസികളുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിഷയത്തിൽ മുഴുവൻ പ്രവാസി സംഘടനകളും രാഷ്ടിയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കണമെന്നും അതിന് എം. ഡി. എഫ് മുൻ കൈ എടുക്കുമെന്നും എം.ഡി എഫ് ജനറൽ സെക്രട്ടറി പറഞ്ഞു. അതിനായി രാഷ്ടിയ മത സംസ്ക്കാരിക ,പ്രദേശിക സംഘടനകളുടെ യോഗം എം.ഡി.ഫ് വിളിച്ച് ചേർക്കും.
ദുബൈ ഖിസ്സൈസിൽ ചേർന്ന ഷാർജ ,ദുബൈ, അമ്പുദാബി ,ഫുജൈറ ചാപ്റ്ററുകളിൽ നിന്ന് തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വിളിച്ച് ചേർത്ത എം.ഡി. എഫ് യു എ ഇ ചാപ്റ്റർ ജനറൽ ബോഡി യോഗം പ്രമുഖ സാമുഹ്യ പ്രവർത്തകൻ ഈസാ അനീസ് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഹാരിസ് കോസ് മോസിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ, ഫൈസൽ കണ്ണോത്ത്, സുജിത്ത് ചന്ദ്രൻ ', സമദ് എലത്തൂർ, പോൾ സകറിയ, മൊയ്തു കുറ്റ്യാടി, ചന്ദ്രൻ കൊയിലാണ്ടി, നാസർ ഊരകം, ശെരിഫ് പിവി കരേക്കാട്, അൻവർ സാദത്ത്, അഡ്വ. യു.സി അബ്ദുള്ള, യുനുസ് തളിപറമ്പ്, ശരീഫ് കാരശ്ശേരി, അന്ന ജോസഫ്, സാജിത പാഷ, ഇഖ്ബാൽ ചെക്യാട്, ലക്ഷ്മണൻ വടകര, ഷാജുദ്ദിൻ എടച്ചിറക്കൽ, സന്തോഷ് കുമാർ കെ, ഷമീർ വടക്കൻ, ഫിറോസ് പയ്യോ.ജി , സഹിറലി ചെർപ്പളശ്ശേരി, ഷെഫീഖ് വയനാട് എന്നിവർ സംസാരിച്ചു.
എം ഡി.എഫ് യു.എ.ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി
മുഖ്യ രക്ഷാധികാരിയായി തൽഹത്ത് തൊട്ടി വളപ്പിൽ ( ഫോറം ഗ്രൂപ്പ് ചെയർമാൻ), രക്ഷാധികാരിമാരായി അബ്ദുൽ ഖാദർ പനങ്ങാട്
അഡ്വ :ഇസാഅനീസ്, എ .കെ അബ്ദുറഹിമാൻ, മൊയ്തു കുറ്റ്യാടി, അഷറഫ് പാനൂർ, പോൾ സക്കറിയ എന്നിവരെയും പ്രസിഡൻറായി : ഹാരിസ് കോസ് മോസിനെയും വർക്കിഗ് പ്രസിഡൻ്റായി മുഹമ്മദ് അൻസാരിയെയും, ജനറൽ : സെക്രട്ടറിയായി മുഹമ്മദ് പാളയാട്ടിനെയും ഓർഗനൈസിങ്ങ് സെക്രട്ടറിയായി സുജിത്ത് ചന്ദ്രനെയും ട്രഷററായി ഷിജി അന്ന ജോസഫിനെയും, വൈസ് - പ്രസിഡൻ്റുമാരായി സമദ് എലത്തൂർ, ചന്ദ്രൻ കൊയിലാണ്ടി അഡ്വ. യു.സി അബ്ദുള്ള, ശെരീഫ് കാരശ്ശേരി, അഷറഫ് മേളം മധു പി കാസർഗോഡ്, മുഹമ്മദ് കുഞ്ഞി എം.കെ സലിത്ത് കുമാർ കെ, സൗദ സിദ്ദിഖ് കെ.പി എന്നിവരെയും
സെക്രട്ടറിമാരായി ശരീഫ് പിവി കരേക്കാട്, ജലീൽ മഷ്ഹൂദ് ,സൂരജ് പി.കെ ,ഇഖ്ബാൽ ചെക്യാട് ,ഷാജുദ്ദിൻ എടച്ചിറക്കൽ ,സാദത്ത് വയനാട് ഫിറോസ് പയ്യോളി വിജയൻ കുറ്റ്യാടി അൻവർ ടി, സന്തോഷ് കെ യു നുസ് തളിപറമ്പ് ,ഷമീർ വടക്കൻ ,സെഹിറലി ചെർപളശ്ശരി സാജിത പാഷ എന്നിവരെയും തിരഞ്ഞെടുത്തു.
എം ഡി ' എഫ് കൗൺസിൽ അംഗങ്ങളായി സഹദ് പുറക്കാട് ,ഇസ്മായിൽ ഏറാമല ,ഫൈസൽ കണ്ണോത്ത് ,ജിജോ കാർത്തിക പള്ളി ,ബഷീർ ഇബ്രാഹിം ,നാസർ ഊരകം ,ലക്ഷ്മണൻ വടകര ,അഷറഫ് വേളം, ഫൈസൽ കൽപക താഹിർ അലി പുറപ്പാട് ,റജീദ് പട്ടോളി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് അൻസാരി സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് പാളയാട്ട് നന്ദിയും പറഞ്ഞു.
Content Highlights: At Karipur and Kannur no large aircraft were brought back; MDF called provocation
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !