കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം മസ്‌ക്കറ്റില്‍ ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ മണം വന്നതിനെ തുടര്‍ന്നാണിതെന്ന് ഡിജിസിഎ പറഞ്ഞു. എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX355 വിമാനത്തിന്റെ ഉള്ളിലാണ് ഗന്ധമുയര്‍ന്നത്. ഇന്ധനത്തിന്റെയോ ഓയിലിന്റെ ഗന്ധമല്ല ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുന്നത്. രാവിലെ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ കറാച്ചിയില്‍ ഇറക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !