കുടുംബശ്രീ വനിതകളുടെ സംരംഭങ്ങള്‍ തയ്യാറാക്കുന്ന വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ഷോപ്പിക്ക് തിരൂര്‍ പൂക്കയില്‍ തുടക്കം. നാടനും നല്ലതും ഒരുമിക്കുന്ന കുടുംബശ്രീയുടെ വിപണന സ്റ്റോറിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കഴുകി ഉണക്കിപ്പൊടിച്ച ധാന്യങ്ങള്‍, പാല്‍, പച്ചക്കറികള്‍, അവില്‍ മില്‍ക്ക് കൂട്ട്, അച്ചാറുകള്‍, സോപ്പുകള്‍, മണ്‍പാത്രങ്ങള്‍, മുള ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓര്‍ഗാനിക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വിവിധ ശ്രേണിയിലുള്ള നിത്യോപയോഗ സാധനങ്ങളാണ് കുടുംബശ്രീ ഷോപ്പിയിലുള്ളത്.
അരിപ്പൊടി, മഞ്ഞള്‍, മല്ലി, മുളക് പൊടികള്‍, നാടന്‍ കറിക്കൂട്ടുകള്‍, സാമ്പാര്‍ പൊടി, രസപ്പൊടി, ഗരം മസാല, സസ്യ-സസ്യേതര അച്ചാറുകള്‍, കമ്പറവ, ചായപ്പൊടി, കപ്പപ്പുട്ട് പൊടി, കൂവപ്പൊടി, ഈന്ത് പൊടി, ചണ വിത്ത്, അവില്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നല്ലെണ്ണ, എണ്ണക്കൂട്ട്, മസാല പപ്പടങ്ങള്‍, നെല്ലിക്ക സിറപ്പ്, രാമച്ച സിറപ്പ്, സ്‌ക്വാഷ്, ജാം, ജെല്ലി, വിവിധ കൊണ്ടാട്ടങ്ങള്‍, സംഭാരം, മസാല മോര്, ലെസി, നറുനെയ്, മോര്, തൈര്, ചക്ക വിഭവങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, മിഠായികള്‍, ഉപ്പുമാവ് മിക്‌സ്, ന്യൂട്രി മിക്‌സ് ഉല്പന്നങ്ങള്‍, കുടുംബശ്രീ സോഡ തുടങ്ങി ഭക്ഷ്യ വിഭവങ്ങളാണ് ശ്രേണിയിലുള്ളത്. അഗര്‍ബത്തി, റോസ് പൗഡര്‍ ഓറഞ്ച് പൗഡര്‍, ഹെന്ന, വാഷിംഗ് ക്ലീനിങ് ഉല്പന്നങ്ങള്‍, സോപ്പുകള്‍, ഹെയറോയിലുകള്‍, ബേബി ബെഡ്, ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്.
തിരൂര്‍ പൂക്കയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ അനിത കല്ലേരി, ജഫ്‌സല്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റെനീഷ്, ബ്ലോക്ക് കോഡിനേറ്റര്‍ ആസ്യ കെ. കാരക്കാടന്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിനക്കുട്ടി, എം.ഇ.സി എ. സഫ്‌ന എന്നിവര്‍ സംസാരിച്ചു.
Content Highlights: Country and good now under one roof; Kudumbashree Shop started in Tirur; Minister V. Abdurrahiman inaugurated


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !