വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്.
കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടർ നടപടികൾക്കായി ആർ.ടി ഒ. കെ.കെ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം പൊലീസിന് കൈമാറി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആർ ഹരിലാൽ, എസ് സുനിൽ രാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The motor vehicle department seized the car with fake number plate
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !