ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കുന്നതിനുള്ള നടപടികള്‍ വീണ്ടും വൈകും. നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന എയര്‍സ്ട്രിപ്പിന്റെ റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞ് വീണു.
അമ്ബതടിയോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയര്‍ സ്ട്രിപ്പ്. എന്‍.സി.സി. കേഡറ്റകുകള്‍ക്ക് ചെറു വിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതി ഏറക്കൊറോ പൂര്‍ത്തിയാകാറായ സമയത്താണ് റണ്‍വേയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞത്. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നങ്കിലും വിജയകരമായിരുന്നില്ല. റണ്‍വേയുടെ ചേര്‍ന്നുള്ള മണ്‍ തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ എന്നാണ് ആരോപണം.
റണ്‍വയോട് ചേര്‍ന്ന് ശക്തമായ ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും മണ്ണിടിയാന്‍ കാരണമായേക്കും. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇനിയും കോടികള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്.
Content Highlights: A portion of the Idukki Satram Air Sutrip was damaged by a landslide


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !