തിരുവനന്തപുരം: പാല്‍ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ അധിക വില നല്‍കണം. അഞ്ച് ശതമാനം ജിഎസ്‍ടി പ്രാബല്യത്തില്‍ വരുന്ന ഇന്നുമുതല്‍ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില മില്‍മ കൂട്ടി.
അര ലിറ്ററിന് 3 രൂപ വച്ചാണ് കൂടിയിരിക്കുന്നത്. കുറഞ്ഞത് 5 ശതമാനം വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില കൂട്ടിയില്ലെങ്കില്‍ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് കൊച്ചിയില്‍ പറഞ്ഞു.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്‍ടി കൗണ്‍സില്‍ തീരുമാനമാണ് നിലവില്‍ വന്നത്. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി പ്രാബല്യത്തില്‍ വന്നു.
ഭക്ഷ്യവസ്തുക്കള്‍ക്കാണ് ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീര്‍ തുടങ്ങിയ ക്ഷീരോത്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്‍ടി നിലവില്‍ വന്നു.കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് പ്രാബല്യത്തിലായിരിക്കുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വന്നു.
Content Highlights: The prices of non-milk dairy products and packet food items have gone up


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !