റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇൻഡ്യ (അത്തേവാല) ആർ.പി.ഐ.ദേശീയ എക്സിക്യൂട്ടീവ് യോഗം മഹാരാഷ്ട്രയിൽ നടന്നു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ കേന്ദ്ര മന്ത്രി രാംദാസ് അത്തേ വാല അധ്യക്ഷനായിരുന്നു. അടുത്ത മൂന്ന് വർഷത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇൻഡ്യയുടെ ദേശീയ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ തെരെഞ്ഞെടുത്തു. ഇലക്ഷൻ കമ്മീഷൻ റിട്ടേണിങ്ങ് ഓഫീസർ അഡ്വ.ബി.കെ.ബാർവെയുടെ മേൽനോട്ടത്തിലാണ് യോഗം ചേർന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇൻഡ്യയുടെ ദേശീയ പ്രസിഡണ്ടായി കേന്ദ്ര മന്ത്രി രാംദാസ് അത്തേ വാലയെ എക്സിക്യൂട്ടീവ് യോഗം വീണ്ടും തെരെഞ്ഞെടുത്തു.മുൻ കേന്ദ്ര മന്ത്രി അവിനേഷ് മഥേക്കറാണ് ദേശീയ ജനറൽ സെക്രട്ടറി.
കേരളത്തിൽ നിന്നുള്ള ഡോ.രാജീവ് മേനോനെ ദേശീയ സെക്രട്ടറിയായും, നുസ്റത്ത് ജഹാനെ ദേശീയ വൈസ് പ്രസിഡണ്ടായും യോഗം ഐക്യകണ്ഠേന വീണ്ടും തെരെഞ്ഞെടുത്തു. ദേശീയ നേതൃനിരയിലേക്ക് വീണ്ടും എത്താനായതിൽ ഏറെ സന്തോഷമുണ്ടന്നും കൂടുതൽ ഉത്തരവാദിത്വത്തോടെ സ്ഥാനലബ്ധി മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുമെന്നു ഡോ.രാജീവ് മേനോനും, നുസ്റത്ത് ജഹാനും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !