തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയില്‍നിന്നുള്ള ആദായവിഹിതം ആരോഗ്യവകുപ്പിന് കൈമാറി.
ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കൈമാറിയത്. കാരുണ്യ പദ്ധതിക്കായാണ് തുക വിനിയോഗിക്കുക. 2019-20 വര്‍ഷത്തില്‍ 229 കോടി രൂപയും 20-21-ല്‍ 158 കോടി രൂപയും ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പദ്ധതിക്കായി നല്‍കിയിരുന്നു.
21-22 ല്‍ ഇതേ വരെയായി 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിരുന്നു. ധനമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്റ് ഡയറക്ടര്‍ സുചിത്ര കൃഷ്ണന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ.ബിജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: The revenue share of the lottery department was handed over to the health department
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !