ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് തുടങ്ങി ഹൈസ്‌കൂളുകളില്‍ റോബോട്ടിക് ലാബുകള്‍ ഈ വര്‍ഷം തന്നെ

0
ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് തുടങ്ങി ഹൈസ്‌കൂളുകളില്‍ റോബോട്ടിക് ലാബുകള്‍ ഈ വര്‍ഷം തന്നെ

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, ത്രി ഡി ക്യാരക്ടര്‍ മോഡലിങ്ങ് എന്നീ കോഴ്സുകള്‍ പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുള്ള എല്ലാ സ്‌കൂളുകളിലും ഈ വര്‍ഷം തന്നെ റോബോട്ടിക് ലാബുകള്‍ സജ്ജീകരിക്കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍   ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3.1 ലക്ഷം രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷയിലും വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതിനും നേരത്തേ പരിശീലനം നല്‍കിയിരുന്നു. അതേ മാതൃകയില്‍ ഇവ നടപ്പാക്കും. സബ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത 6109 പേരില്‍ നിന്ന് തെരഞ്ഞെടുത്ത 100 പേരാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) ന്റെ നേതൃത്വത്തിലുള്ള പുലാമന്തോള്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ നടക്കുന്ന ജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. 

ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി.) ഉപയോഗിച്ചാണ് ഹോം ഓട്ടോമേഷന്‍ സംവിധാനം കുട്ടികള്‍ തയാറാക്കുന്നത്. സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ചുകൊണ്ട് ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയാണ് പരിശീലനത്തിലുള്ളത്. കാരക്ടര്‍ ഡിസൈന്‍ കുട്ടികള്‍ തന്നെ ചെയ്താണ് അനിമേഷന്‍ തയാറാക്കുക. 

മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്ബെറി പൈ-ഇലക്ട്രോബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ്വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനം, ഇതിലേക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവ പ്രോഗ്രാമിങ് മേഖലയില്‍ പങ്കെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിങ്ങും ക്യാമ്പില്‍ പരിശീലിപ്പിക്കുന്നു. 

പരിശീലനം നാളെ (ഞായറാഴ്ച) സമാപിക്കും. സമാപന ദിവസം വൈകുന്നേരം മൂന്നിന് രണ്ടു ദിവസത്തെ പരിശീലനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രദര്‍ശനവും നടത്തും. തുടര്‍ന്ന് 03.30 ന് പൊതുവിദ്യാഭ്യാസ വകപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും.
Content Highlights: Robotic labs in high schools starting with Little Kites district camp this year

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !