വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം.മൂന്ന് മത്സരങ്ങളുള്ള പരമ്ബര 2-0 ഇന്ത്യ സ്വന്തമാക്കി.
രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സര്‍ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോര്‍ 50 ഓവര്‍ വെസ്റ്റിന്‍ഡീസ് 311/6, ഇന്ത്യ 49.4 ഓവര്‍ 312/ 8.
നാലാം വിക്കറ്റില്‍ സഞ്ജു സാംസണ്‍, ശ്രെയസ് അയ്യര്‍ കൂട്ടുകെട്ടാണ്(99 റണ്‍സ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യര്‍ 63, മലയാളി താരം സഞ്ജു സാംസണ്‍ 54, അക്‌സര്‍ പട്ടേല്‍ 35 പന്തില്‍ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. കൂടാതെ ഗില്‍ 43, ദീപക് ഹൂഡ 33 റണ്‍സും നേടി. വെസ്റ്റിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് കൈല്‍ മേയേഴ്സ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.
Content Highlights: Sanju and Shreyas shined; India win against West Indies
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !