ദില്ലി: ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ 'ആദിത്യ ബിര്‍ള എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് എസ്ബിഐ.
ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്റെ വായ്പാ ഉപസ്ഥാപനമാണ് ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡ്. ഈ കമ്ബനിയുമായി പങ്കാളിത്തത്തോടെയാണ് ലൈഫ്‌സ്‌റ്റൈല്‍ ക്രെഡിറ്റ് കാര്‍ഡായ 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ്' എസ്ബിഐ അവതരിപ്പിക്കുന്നത്. വിസ പ്ലാറ്റ്‌ഫോമില്‍ 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ് സെലക്‌ട്', 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ്' എന്നീ രണ്ട് വേരിയന്റുകളിലായാണ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്ബനികളുടെ ടെലികോം ബില്ലുകളിലോ, ലൂയിസ് ഫിലിപ്പ്, ദ കളക്ടീവ്, വാന്‍ ഹ്യൂസെന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, അമേരിക്കന്‍ ഈഗിള്‍, പോളോ തുടങ്ങിയ ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറുകളിലോ നിന്നും പണമിടപാടുകള്‍ നടത്തുമ്ബോള്‍ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ കാര്‍ഡ് ഉടമകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. കൂടാതെ ഹോട്ടലുകളില്‍ താമസിച്ചതിനുള്ള പണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്‍കിയാലും റിവാര്‍ഡ് ലഭിക്കും.
ആദിത്യ ബിര്‍ള ഫിനാന്‍സുമായി കൈകോര്‍ത്തതില്‍ സന്തോഷമുണ്ടെന്നും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം നല്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ രാമ മോഹന്‍ റാവു അമര പറഞ്ഞു.
ആദിത്യ ബിര്‍ള കാപ്പിറ്റലിന്റെ 35 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ്' പ്രയോജനം ചെയ്യുമെന്ന് ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രാകേഷ് സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Content Highlights: SBI launched credit card with Aditya Birla
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !