എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി.
എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം. പക്ഷെ കല്ലെറിയുമെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം എകെജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി. ആക്രമി ചുവന്ന സ്‌കൂട്ടറിലാണ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ആക്രമിക്ക് സ്‌ഫോടക വസ്തു കൈമാറിയത് മറ്റൊരാളാണ്. വഴിയില്‍ വെച്ചാണ് സ്‌ഫോടക വസ്തു കൈമാറിയതെന്നാണ് നിഗമനം. പ്രതി ആദ്യം സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും പിന്നീട് വീണ്ടുമെത്തി സ്‌ഫോടകവസ്തു എറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Content Highlights: Station bail, non-bailable sections waived for Riju who posted that he would throw stones at AKG Centre.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !