മലപ്പുറം : "പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻ്റെ രാഷട്രീയം പറയുക " എന്ന ശീർഷകത്തിൽ ഹരിതജീവനം കാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹരിത മുറ്റം പദ്ധതിയുടെ ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം എസ്.വൈ. എസ് ജില്ലാ പ്രസിഡന്റ് സി.കെ.ഹസൈനാർ സഖാഫി നിർവ്വഹിച്ചു.
മഞ്ചേരി സാന്ത്വനം സദനത്തിൽ നടന്ന പരിപാടിയിൽ മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, ടി.സിദ്ദീഖ് സഖാഫി, അബ്ദുൽ മജീദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 വീടുകളിൽ അടുക്കളത്തോട്ടവും ഹരിത മുറ്റവും നിർമ്മിക്കും. ഇതിന് ആവശ്യമായ വിത്ത് കളും തൈകളും 11 സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ 636 യുണിറ്റുകളിലേക്കും വിതരണം നടന്നു വരുന്നു. വെണ്ട കൈപ്പയ്ക്ക' പയർ വെള്ളരി ചീര തുടങ്ങിയ പച്ചക്കറിവിത്തുകളും അലങ്കാര ചെടികളുമാണ് വിതരണം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !