ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. ഷാർജ-ഹൈദരാബാദ് വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനത്തിൽ അധികൃതർ പരിശോധന നടത്തുകയാണ്. ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6E-1406 ആണ് വഴിതിരിച്ചുവിട്ട് കറാച്ചിയിൽ ഇറക്കിയത്.
കറാച്ചിയിലേക്ക് മറ്റൊരു വിമാനം അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻകരുതലെന്ന നിലയിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ വിമാനമാണ് തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറങ്ങുന്നത്.
അടുത്തിടെ, ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് പറന്ന ഇൻഡിഗോ വിമാനം മുൻകരുതൽ നടപടിയായി രാജസ്ഥാനിലെ ജയ്പൂരിലും ലാൻഡിംഗ് നടത്താൻ വഴിതിരിച്ചുവിട്ടിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിമാനത്തിന്റെ എഞ്ചിനിൽ വൈബ്രേഷനുകൾ ഉണ്ടായിരുന്നു. അടുത്ത കാലത്തായി, വിവിധ എയർലൈനുകളിൽ നിന്നുള്ള വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കൂടുതലായിട്ടുണ്ട്. ഇതാണ് അടിയന്തര ലാൻഡിങ്ങുകൾക്കും വഴിതിരിച്ചുവിടുന്നതിനും കാരണമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !