മലപ്പുറത്ത് 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ തകർത്തു

0
മലപ്പുറത്ത് 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ തകർത്തു 120 Popular Front activists in Malappuram custody; Buses vandalized in Ponnani and Perinthalmanna
മലപ്പുറം:
ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മലപ്പുറത്ത് 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ തകർത്തു

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ മലപ്പുറം ജില്ലയിൽ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. ജില്ലയിലെ ഡിപ്പോകളിൽ നിന്നും കെ എസ് ആർടിസി ബസുകളും സർവീസ് നടത്തിയില്ല. നിരത്തിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും പലയിടത്തും ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

അതിനിടെ പൊന്നാനിയിലും പെരിന്തൽമണ്ണയിലും കെ എസ് ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പൊന്നാനിയിൽ ബസിനു നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ട് പ്രകാരവും വധശ്രമത്തിനും ആണ് കേസ് എടുത്തിട്ടുള്ളത്. തേഞ്ഞിപ്പലം ദേശീയ പാതയിൽ ലോറിക്ക് നേരെ കല്ലേറ് നടത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെയും വധശ്രമത്തിന് ആണ് കേസ് എടുത്തിട്ടുള്ളത്. മഞ്ചേരിയിൽ പെട്രോൾ പമ്പ് അടപ്പിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
Content Highlights: 120 Popular Front activists in Malappuram custody; Buses vandalized in Ponnani and Perinthalmanna
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !