വളാഞ്ചേരി: ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണാർത്ഥം നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ മുഹമ്മദ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്സൺ എൻ ഖദീജ
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം. അബ്ദുറഹ്മാൻ, പി.സി.എ നൂർ, വാർഡ് മെമ്പർ കെ.ടി. ഉമ്മുകുൽസു ടീച്ചർ, പഞ്ചായത്ത് മെമ്പർ കെ. ഫസീല ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ്, കെ.ടി.മൊയ്തു മാസ്റ്റർ , സലാം വെണ്ടല്ലൂർ, യൂസഫ് വെണ്ടല്ലൂർ, കെ. സൈദാലിക്കുട്ടി എന്നിവർ പ്രസംഗിച്ചു..
Content Highlights: Legislature handcuffing case: EP Jayarajan denies the crime
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !