ക്വാലാലംപൂര്‍: വമ്ബന്‍ ഓഫറുമായി മലേഷ്യന്‍ വിമാന കമ്ബനിയായ എയര്‍ എഷ്യ. 50 ലക്ഷം സൗജന്യ ടിക്കറ്റാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.
'എയര്‍ ഏഷ്യ ബിഗ് സെയിലി'ന്റെ ഭാഗമായുള്ള ടിക്കറ്റ് വില്‍പന കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്. നാളെ കൂടി ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരമുണ്ട്.2023 ജനുവരി ഒന്നിനും ഒക്ടോബര്‍ 28നും ഇടയില്‍ വിവിധ ഏഷ്യന്‍ നഗരങ്ങളിലേക്ക് യാത്ര നടത്താവുന്ന സൗജന്യ ടിക്കറ്റാണ് എയര്‍ ഏഷ്യ നല്‍കുന്നത്. 'എയര്‍ ഏഷ്യ ഫ്രീ ടിക്കറ്റ് ഓഫര്‍' എന്ന പേരിലാണ് സഞ്ചാരികളുടെ ഹൃദയം കവരാന്‍ പുതിയ പദ്ധതിയുമായി കമ്ബനി എത്തിയിരിക്കുന്നത്.
ദക്ഷിണ കിഴക്കനേഷ്യയില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട നഗരങ്ങളെല്ലാം ഓഫറിന്റെ ഭാഗമായുണ്ട്. സിംഗപ്പൂര്‍, തായ്‌ലന്‍ഡിലെ ക്രാബി, വിയറ്റ്‌നാം ദ്വീപായ ഫൂ ക്വാക്ക്, മലേഷ്യന്‍ നഗരങ്ങളായ ലങ്കാവി, പെനാങ്, ജോഹോര്‍ ബാറു എന്നിവ സൗജന്യ ടിക്കറ്റുള്ള നഗരങ്ങളുടെ പട്ടികയിലുണ്ട്.
ഇതോടൊപ്പം എയര്‍ ഏഷ്യയുടെ സഹോദര കമ്ബനികളില്‍ മറ്റു വിദേശരാജ്യങ്ങളിലേക്കും സൗജന്യനിരക്കില്‍ ടിക്കറ്റ് ലഭിക്കും. എയര്‍ഏഷ്യ എക്‌സ്, തായ് എയര്‍ ഏഷ്യ എക്‌സ് എന്നിവയില്‍ ദക്ഷിണ കൊറിയയിലെ സിയോളിലേക്കും ആസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത്, ഓക്ക്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കും ഡല്‍ഹിയിലേക്കും പറക്കാനാകും. ഇക്കോണമി വിഭാഗത്തില്‍ 499 മലേഷ്യന്‍ റിങ്കിറ്റും(ഏകദേശം 8,000 രൂപ) പ്രീമിയം വിഭാഗത്തില്‍ 1,499 റിങ്കിറ്റും(ഏകദേശം 26,100 രൂപ) ആണ് നിരക്ക്.
Content Highlights: Air Asia with free tickets worth Rs 50 lakh
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !